ഖത്തര്‍ ലോക കപ്പിനെ ഖല്‍ബിലേറ്റി മലപ്പുറത്തെ കുട്ടികള്‍

sdfghjl

മലപ്പുറം : ലോകം മുഴുവന്‍ കാല്‍പ്പന്തിനെ നെഞ്ചിലേറ്റുമ്പോള്‍ ഖത്തര്‍ ലോക കപ്പിനെ ഖല്‍ബിലേറ്റുകയാണ് മലപ്പുറത്തെ പെണ്‍കുട്ടികള്‍.  മലപ്പുറം രാജാജി അക്കാദമിയിലെ കമ്പ്യൂട്ടര്‍, പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികളായശ്രീലക്ഷ്മി പോര്‍ച്ചുഗലിന്റെയും ജിഷിതയും ഷാലിനിയും വിനീതയും  ബ്രസീലിന്റെയും ഹനീന, നീതു പി, ജിന്‍സി അര്‍ജന്റീനയുടെയും ഷഹ്്‌ലയും രേഷ്മയും ഫ്രാന്‍സിന്റെയും പ്രിന്‍സിയും നിഷയും ഇംഗ്ലണ്ടിന്റെയും ജഴ്‌സിയണിഞ്ഞു. മെസിയും റോണാള്‍ഡോയും നെയ്മറും എംമ്പാബയും ഹാരിസ് കെയിനുമായി ലോക കപ്പിനെ വരവേറ്റു. ഖത്തറോളം ആവേശം പരിപാടി അറോറ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

Share this story