പുതിയങ്ങാടിയിൽ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് റിമാന്‍ഡില്‍
puthiyangadi

കണ്ണൂര്‍ : മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ  പൊലിസ് തന്ത്രപരമായി പിടികൂടി. പഴയങ്ങാടി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പുതിയങ്ങാടി ബീച്ച് റോഡിലെ തളിയില്‍ ഹൗസില്‍ ഷജില്‍ കുമാറിനെ (25)യാണ് ആലക്കോട് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17 ന് രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ സ്‌കൂള്‍ വാഹനത്തില്‍ യാത്രയാക്കാന്‍ എത്തിയ ആലക്കോട് കൊട്ടയാട് കവല സ്വദേശി തെക്കേമുറിയില്‍ ജോസഫിന്റെ ഭാര്യ സോജി (36) യുടെ കഴുത്തിലണിഞ്ഞ രണ്ട് പവന്റെ മാലയാണ് വെള്ള സ്‌കൂട്ടിയിലെത്തിയ ഇയാള്‍ വഴി ചോദിക്കുന്നതിനിടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.

ബഹളം വെച്ചിട്ടും മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.പുതിയങ്ങാടി സി.കെ.ജില്ലി കമ്പനിക്ക് സമീപത്തെ സിനോജിന്റെ കെ.എല്‍.59.ജി. 354 നമ്പര്‍ സ്‌കൂട്ടി മോഷ്ടിച്ച ശേഷമാണ് മാല മോഷണത്തിന് ആലക്കോട് ഭാഗത്ത് എത്തിയത്.സ്‌കൂട്ടി മോഷണം പോയതായി സിനോജ് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ പഴയങ്ങാടിയിലെ ബൈക്ക് തീവെപ്പു കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.

Share this story