കലക്ടറേറ്റില്‍ പഞ്ചിംഗ് സംവിധാനം തിങ്കളാഴ്ച മുതല്‍

jhgfd

കണ്ണൂർ : ജില്ലാ കലക്ടറുടെ ഓഫീസില്‍ പഞ്ചിംഗ് സംവിധാനം ജനുവരി 16 തിങ്കളാഴ്ച മുതല്‍ നിലവില്‍വരും. രാവിലെ 10ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പഞ്ചിങ് നടത്തി ജോലിക്ക് കയറും. ആദ്യഘട്ടമെന്ന നിലയില്‍ കലക്ടറുടെ ഓഫീസിലെ 200 ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന്റെ ഭാഗമാകും. ക്രമേണ മറ്റ് ഓഫീസുകളിലും പഞ്ചിങ് ബാധകമാകും. ഓഫീസില്‍ കയറുമ്പോഴും ജോലികഴിഞ്ഞിറങ്ങുമ്പോഴും പഞ്ചിങ് നിര്‍ബന്ധമാക്കും. ഒന്നാംഘട്ടത്തില്‍ അഞ്ച് പഞ്ചിങ് മെഷീനുകളാണ് കലക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ളത്. ഹാജര്‍ രജിസ്ട്രേഷന്‍ മാത്രമാണ് ഇപ്പോള്‍ നടത്തുക. സമീപഭാവിയില്‍ ജീവനക്കാരുടെ സേവന വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാര്‍ക്കുമായി പഞ്ചിങ് സംവിധാനം ബന്ധിപ്പിക്കുമെന്ന് എഡിഎം കെ കെ ദിവാകരന്‍ അറിയിച്ചു.

Share this story