കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഒരുക്കങ്ങളായി : ദൈവത്തെ കാണൽ ചടങ്ങ് നടത്തി
 Preparations are underway for the Kottiyoor Vaisakha festival

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഒരുക്കങ്ങളായി.  'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു ;  'പ്രാക്കൂഴം 18 ന് നടക്കും. കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ 'ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തിൽ ഭക്തി നിർഭരമായാണ് നടത്തിയത്.. കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപെട്ട് നടക്കുന്ന ആദ്യത്തെ ചടങ്ങാണ് ദൈവത്തെ കാണൽ.
കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്റെ നേതൃത്ത്യത്തിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ 10 മണിയോടെ ചടങ്ങുകൾക്ക് തുടക്കമായി. കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ ട്രൂസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ എന്നിവരോടൊപ്പം ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് ബാധയെ തുടർന്ന് രണ്ട് വർഷമായി ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെയായിരുന്നു വൈശാഖ മഹോത്സവം നടന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.  18 നാണ് പ്രാക്കൂഴം. മെയ് 10 ന് നീരെഴുന്നള്ളത് ചടങ്ങ് നടക്കും.

Share this story