പൊന്ന്യത്ത് നാടകകലാകാരന്‍മാരെ ആദരിച്ചു

KSKS

 തലശേരി:പൊന്ന്യം കലാധാരയുടെ ആഭിമുഖ്യത്തില്‍ നാടക കലാകാരന്മാരെ ആദരിച്ചു.തൃശ്ശൂര്‍ അമ്മ കലാക്ഷേത്രം സംഘടിപ്പിച്ച ദേശീയ നാടക മല്‍സരത്തില്‍ ആറ് പുരസ്‌ക്കാരങ്ങള്‍ നേടിയ പൊന്ന്യം കലാധാര അവതരിപ്പിച്ച ഉത്തരാര്‍ധത്തിന്റെ ദു:സ്വപ്നങ്ങള്‍ എന്ന നാടകത്തിന്റെ കലാകാരന്മാരെയാണ് ആദരിച്ചത്.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

എം.രാജീവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പി.ജനാര്‍ദ്ദനന്‍, ഭാസ്‌ക്കരന്‍ കൂരാറത്ത്,പൊന്ന്യം കൃഷ്ണന്‍, സുരേഷ് ബാബു ചെണ്ടയാട്, പി.കെ.ജഗത്കുമാര്‍, സുനില്‍കാവുംഭാഗം,സി.കെ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.നാടക് സെക്രട്ടറി വിനോദ് നരോത്ത് സമ്മാനദാനം നിര്‍വഹിച്ചു.പൊന്ന്യം കലാധാരക്ക് അവതരണത്തിനും,ഡോ: സി.കെ.ഭാഗ്യനാഥ് രചനയ്ക്കും, സുനില്‍കാവുംഭാഗം സംവിധാനത്തിനും, നടനുള്ള അവാര്‍ഡ് സി.കെ.വിശ്വനാഥനും, ചമയത്തിന് കലേഷ് കെ.ദാസിനും, രജീവന്‍ പണ്ഡാരിക്കും അവാര്‍ഡ് സമ്മാനിച്ചു.

Share this story