വലിയ വെളിച്ചത്ത് കോളേജിന് നേരെ അക്രമം: പൊലിസ് കേസെടുത്തു
police

കൂത്തുപറമ്പ്: മൂര്യാട്  വലിയവെളിച്ചത്ത് നിര്‍മാണത്തിലിരിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കെട്ടിടത്തിനുനേരേ സാമൂഹവിരുദ്ധരുടെ അക്രമം. ഇതിനുമുമ്പും കെട്ടിടത്തിനുനേരേ അക്രമമുണ്ടായിട്ടുണ്ട്. 22-ഓളം ജനലുകള്‍ തകര്‍ത്തനിലയിലാണ്. പ്രധാന കെട്ടിടത്തിലുള്ള ക്ലാസ് മുറികളിലെ ജനാലകളുടെ കട്ടിള ഇളക്കി വാതില്‍ പാളികള്‍ കടത്തിക്കൊണ്ടുപോയി.വര്‍ഷങ്ങള്‍ക്കുമുമ്പ് സമാനരീതിയിലുള്ള അതിക്രമം നടന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റവാളികളെ പിടികൂടാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. 
കാമ്പസിലേക്കുള്ള സാമൂഹവിരുദ്ധരുടെ കടന്നുകയറ്റവും മോഷണവും പൊതുമുതല്‍ നശീകരണവും കാണിച്ച് കണ്ണവം പൊലിസില്‍  പരാതി നല്‍കിയിട്ടുണ്ട്. 

കൂത്തുപറമ്പ് പുറക്കളത്ത് വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ കോളജ് താത്കാലികമായി പ്രവൃത്തിക്കുന്നത്. ഉദ്ഘാടനത്തിനായി കാത്തുനില്‍ക്കുന്ന കെട്ടിടത്തിനുനേരേയാണ് അക്രമം ഉണ്ടായത്.കോളേജ് അധികൃതരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി കണ്ണവം പൊലിസ് അറിയിച്ചു.

Share this story