പള്ളിക്കുന്ന് ടർഫ് ഓഫിസിൽ മോഷണം നടത്തിയതൊരപ്പൻ മത്തായി പൊലീസ് പിടിയിൽ

matthayi

കണ്ണൂർ: നിരവധി കവർച്ച കേസിലൂടെ കുപ്രസിദ്ധി നേടിയ പേരാ വൂരിലെ കൂരക്കനാൽ ഹൗസിൽ മത്തായി എന്നതൊരപ്പൻ മത്തായി (58) യെ പള്ളിക്കുന്ന്  ടർഫിന്റെ ഓഫിസിൽ കവർച്ച നടത്തിയതിന് മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധരാത്രി പള്ളിക്കുന്നിലെ കിയോസ്പ്പോർട്സ്ടർ ഫിൻ്റെ ഓഫീസിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് .

സ്ഥാപത്തിൻ്റെ ഓഫീസിൽ നിന്ന് പതിനായിരം രൂപയും ആയിരം രൂപയുടെ കോയിനുകളു് 8000 രൂപ വിലയുള്ള സൺഗ്ലാസ്, വിദേശ കറൻസി എന്നിവ കവർച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് കവർച്ച നടത്തി മണിക്കൂറുകൾക്കകം ടൌൺ സി.ഐ. ബിനു മോഹനനും സംഘവും പിടികൂടിയത്.

സമീപത്തുണ്ടാവിരുന്നസി.സി ടി.വിയിൽ പതിഞ്ഞ പ്രതിയുടെ ചിത്രമാണ് പിടികൂടാൻ സഹായകമായത്.ചുമരുകളിലും മറ്റുമുള്ള ചെറിയ ദ്വാരങ്ങളിൽ കൂടി പോലും മുറികൾക്കുള്ളിൽ സാഹസികമായി കയറി മോഷണം നടത്തുന്നതാണ് മത്തായിയുടെ സ്റ്റൈൽ. കണ്ണൂർ കോടതി വളപ്പിലെ കാൻറീനിൽ കയറി സമാന രീതിയിൽ മോഷണം നടത്തി പിടിയിലായിരുന്നു. മറ്റൊരു കവർച്ചാ കേസിൽ കോടതി തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ജയിലിലായ മത്തായി അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. ഇതിനിടെയിലാണ് വീണ്ടും മോഷണം നടത്തിയത്.

Share this story