കണ്ണൂർ ഡി.സിസി ഓഫിസിന് നേര അക്രമം പൊലിസ് കേസെടുത്തു
POLICE

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. 

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മാ​ന​ത്തി​ൽ വ​ച്ച് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​നവ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യായാ​ണ് ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​നുനേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഡി​സി​സി ഓ​ഫീ​സി​നുനേ​രെ ക​ല്ലെ​റി​ഞ്ഞ​ത്.

Share this story