ഫുമ്മ ജില്ലാ കൺവൻഷൻ ജനുവരി 15 ന് കണ്ണൂരിൽ നടക്കും

ewg

കണ്ണൂർ. :ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആന്റ് മർച്ചന്റ് വെൽഫെയർ അസാസിയഷൻ - ഫുമ്മ - ജില്ലാ കൺവൻഷൻ  ജനുവരി 15 ന് ഞായർ വൈകുന്നേരം 3 മണി മുതൽ ചേംബർ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയും.രാഷ്ട്രീയ സാഹിത്യ സംഘടനാ രംഗത്തെ പ്രമുഖർ പങ്കെടുകും. ജി.എസ്. ടി, കെട്ടിട വാടക അടക്കം നൽകി പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനങ്ങൾക്ക് തെരുവോരത്ത് ഇത്തരം ഉൽപ്പനങ്ങൾ വിൽകുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.മെയ് 6, 7, 8 തിയ്യതികളിൽ കൊച്ചിയിൽ ഇന്റർ നാഷണൽ ഫർണിച്ചർ എക്സിബിഷൻ സംഘടിപ്പിക്കും.വാർത്താ സമ്മേളനത്തിൽ സി മൻസൂർ, പി സോമൻ , പി.ടി രമേശൻ , സഹ ജൻ എം. ഇ പങ്കെടുത്തു.

Share this story