ഫാര്‍മസി കൗണ്‍സില്‍ ഫാര്‍മസി വാരാഘോഷം കണ്ണൂരില്‍ നടത്തി

google news
d


 
കണ്ണൂര്‍: കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ സംസ്ഥാന തല ഫാര്‍മസി വാരാഘോഷത്തിന്റെ ഉദ്ഘാടനം മുന്‍മന്ത്രി പി.കെ ശ്രീമതിി ജവഹര്‍ ലൈബ്രറി ഹാളില്‍ നിര്‍വഹിച്ചു. ഫാര്‍മസി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഒ.സി നവീന്‍ ചന്ദ് അധ്യക്ഷനായി. 

സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ മികച്ച ഫാര്‍മസിസ്റ്റ് അധ്യാപകനുളള അവാര്‍ഡ് നേടിയ സി. ശരത് ചന്ദ്രയെ ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ എ. ഹരീഷ് കുമാര്‍, കോഴിക്കോട് അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍  ഷാജി എം.വര്‍ഗീസ്, എ. രതീശന്‍, ഡോ. ഇ.വി സുധീര്‍, പ്രസൂണ്‍ബാബു, സുജിത്ത് എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. വി. ആര്‍ രാജീവ് സ്വാഗതവും  സീന സുകുമാരന്‍ നന്ദിയും പറഞ്ഞു.

Tags