പേരാവൂര്‍ ഫെസ്റ്റ് ഫെബ്രുവരി മൂന്നിന് തുടങ്ങും

fdssdfgh

കണ്ണൂര്‍: ദിശ ആര്‍ട്‌സ് ആന്‍ഡ്  ഐഡിയാസ് ഫെബ്രുവരി 3 മുതല്‍  13 വരെ  പത്തുദിവസം നീണ്ടു നില്‍ക്കുന്ന  പേരാവൂര്‍ ഫെസ്റ്റ് 2023 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബിൽ വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉല്‍ഘാടനം ചെയ്യുന്ന ഫെസ്റ്റില്‍ സിനിമ -സീരിയല്‍ താരം പാഷണം ഷാജി മുഖ്യാഥിതിയായിരിക്കും.വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിവിധ പരിപാടികള്‍, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ ഗവ.ഡിപ്പാര്‍ട്‌മെന്റ് സ്റ്റാളുകള്‍ ഫെസ്റ്റില്‍ ഒരുക്കും.

വിവിധ ദിവസങ്ങളിലായി ഗാനമേള, ഇശല്‍ നിലാവ്, കോമഡി ഷോ, ഡി ജെ നൈറ്റ്, നാടന്‍ പാട്ട്, മ്യൂസിക് ഫ്യൂഷന്‍ എന്നിവയും അരങ്ങേറും.കൂടാതെ ജില്ലാതല കരോക്കെ ഗാന മത്സരവും സംഘടിപ്പിക്കും. മല്‍സരത്തിന്റെ മെഗാ ഫൈനല്‍ ഫെബ്രുവരി 13ന് നടക്കും. പങ്കെടുക്കുന്നവര്‍ ജനുവരി 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താ സമ്മേളനത്തില്‍ വി ബാബു മാസ്റ്റര്‍, കെ എ രജീഷ്, ടി വിജയന്‍ , സി മുരളിധരന്‍ പങ്കെടുത്തു.

Share this story