വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

google news
ssss

പത്തനംതിട്ട : കടപ്ര കണ്ണശ്ശ സ്മാരക ജിഎച്ച്എസ്എസ് സ്‌കൂളിന് ജില്ലാ പഞ്ചായത്തില്‍ നിന്ന് ലഭിച്ച അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാനതല കായിക മേളയില്‍ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികളെയും ആദരിച്ചു.

പി ടി എ പ്രസിഡന്റ് അജിതകുമാരി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍, പഞ്ചായത്തംഗം ജോര്‍ജ് തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ എസ് ചന്ദ്രലേഖ, ഹെഡ്മാസ്റ്റര്‍ കെ എം രമേശ് കുമാര്‍, എസ് എം സി ചെയര്‍മാന്‍ കെ വി വിദ്യ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags