ട്രെയിനിങ് സംഘടിപ്പിച്ചു

google news
sss

പുളിക്കീഴ് : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് മേറ്റ് മാര്‍ക്കുള്ള കില പരിശീലനത്തിന് തുടക്കമായി. കടപ്ര ഗ്രാമപഞ്ചായത്തിന്റെ മേറ്റ് പരിശീലനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ബിഡിഒ കെ വിനീത അധ്യക്ഷത വഹിച്ചു.

വനിതാ ക്ഷേമ ഓഫീസര്‍ സി എല്‍ ശിവദാസ്, വ്യവസായ വികസന ഓഫീസര്‍ കവിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിമ്മി റോയ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെയും മേറ്റ് മാര്‍ക്ക് നാലു ദിവസം കിലയാണ് പരിശീലനം നല്‍കുന്നത്. 350 മേറ്റ് മാര്‍ക്ക് ഒരു ദിവസ ഓറിയെന്റേഷനും മൂന്ന് ദിവസത്തെ സാങ്കേതിക പരിശീലനവും ആണ് നടത്തുന്നത്.

Tags