സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്ത പരുമല ലോക്കൽ സമ്മേളനം വിഭാഗീയതയെ തുടർന്ന് അലങ്കോലമായി
Oct 27, 2024, 22:48 IST
36 അംഗങ്ങൾ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്
തിരുവല്ല : സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്ത പരുമല ലോക്കൽ സമ്മേളനം വിഭാഗീയതയെ തുടർന്ന് അലങ്കോലമായി. ഞായറാഴ്ച നടന്ന ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ നിന്നും 52 പ്രതിനിധികളിൽ 36 പേരും ഇറങ്ങിപ്പോയി.
സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും, ഏരിയ സെക്രട്ടറി ചാർജ് ഉള്ള സതീഷ് കുമാറും പങ്കെടുത്ത സമ്മേളനത്തിൽ ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് ഷിബു വർഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് 36 അംഗങ്ങൾ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയുടെ അനുകൂലികളാണ് സമ്മേളനം ബഹിഷ്കരിച്ചത്.