സ്വീപ്പ് ലോഗോ ഫോർമേഷനിൽ വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

sss

പത്തനംതിട്ട : ലോക്സഭാ  തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീപ്പ് ലോഗോ ഫോർമേഷനിൽ  വിദ്യാർത്ഥികൾക്കൊപ്പം  പങ്കുചേർന്നു ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍. തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ഗ്രൗണ്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സ്വീപ്പിന്റെ ഭാഗമായാണ് ലോഗോ ഫോർമേഷൻ നടന്നത്.  നാടിനെ നയിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം  പ്രയോജനപ്പെടുത്തി എല്ലാ വിദ്യാർത്ഥികളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെയും  തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുഷ്പഗിരി ഫാർമസി , ഡെന്റൽ , നഴ്സിംഗ് കോളജുകളിലെ വിദ്യാർഥികൾ പങ്കെടുത്ത സ്വീപ് ലോഗോ ഫോർമേഷൻ സംഘടിപ്പിച്ചത്. ഞാന്‍ വോട്ട് ചെയ്യും എന്ന സന്ദേശമുള്ള സെൽഫി കോർണറിൽ നിന്ന് സെൽഫി എടുത്ത കളക്ടർ സിഗ്നേച്ചർ വാൾ ക്യാമ്പയിനിലും  പങ്കെടുത്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കലും ഫ്ലാഷ്മോബും  പരിപാടിയോടനുബന്ധിച്ചു നടന്നു.  

തിരുവല്ല സബ് കളക്ടർ  സഫ്ന നസറുദീൻ,  പുഷ്പഗിരി മെഡിസിറ്റി പ്രിൻസിപ്പൽ ഫാ.  എബി,  വൈസ് പ്രിൻസിപ്പൽ ഡോ. എസ് സുനിൽ, പുഷ്പഗിരി ഫാർമസി കോളേജ് , ഡെന്റൽ കോളേജ് , നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
 

Tags