ലഹരിക്കെതിരേ കായിക ലഹരിയുമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്‍

ssss

പത്തനംതിട്ട : ജില്ലാ എക്സൈസ് വിമുക്തി മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'ദി ചലഞ്ച് അക്സെപ്റ്റഡ് ' ജില്ലാതല കായിക മത്സരം  ജില്ലാ  ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.എ സലിം ഉദ്ഘാടനം ചെയ്തു.ഫുട്ബോള്‍, വോളിബോള്‍, ഖോ-ഖോ എന്നീ ഇനങ്ങളില്‍ താലൂക്ക് തലത്തില്‍ വിജയികളായവരാണ് ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യാതിഥിയായി.

ഫുട്ബോള്‍ മത്സരത്തില്‍ എം.എസ്.എച്ച്.എസ്.എസ് റാന്നി ഒന്നാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ് പുറമറ്റം മല്ലപ്പള്ളി രണ്ടാം സ്ഥാനവും, വോളിബോള്‍ മത്സരത്തില്‍ എസ്എന്‍ഡിപി എച്ച്എസ്എസ് മുട്ടത്തുക്കോണം ഒന്നാം സ്ഥാനവും, സെന്‍മേരിസ് ഗവ. ഹൈസ്‌കൂള്‍ കുന്നന്താനം രണ്ടാം സ്ഥാനവും നേടി. ഖോ - ഖോ മത്സരത്തില്‍ സെന്റ് ജോര്‍ജ് എച്ച്. എസ് ചുങ്കത്തറ വിജയികളായി. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച ടീം വിമുക്തി ക്ലബ്ബുകളെ സംഘടിപ്പിച്ചാണ് മത്സരം നടത്തിയത്.

വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ ,എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി, ജില്ലാ മാനേജര്‍ ടി ഗോപാലകൃഷ്ണന്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്. അജി, ജില്ലാ സെക്രട്ടറി അയൂബ്ഖാന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാം, കായിക അധ്യാപകരായ സോണിയ, സുമേഷ്,  രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags