ശബരിമല തീര്‍ഥാടനം : വടശേരിക്കര പഞ്ചായത്ത് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു
Nov 24, 2024, 11:24 IST
ശബരിമല: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ച ബൂത്തുകള്‍ വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഒ.എന്‍ യശോധരന്‍ അധ്യക്ഷനായി.ഇടത്താവളങ്ങളിലെ ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യും. പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രത്തിലും ചെറുകാവ് ദേവീക്ഷേത്രത്തിലും കുടിവെള്ളത്തിനായി 5000 ലിറ്റര്‍ ടാങ്കുകള്‍ സ്ഥാപിച്ചു.