പെരുനാടിന് ഇനി സ്വന്തം ബ്രാന്‍ഡ് നമ്മളുടേതാണ് വിശ്വസിക്കാം

ssss

പെരുനാട് : റാന്നി പെരുനാട് കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിതരണവും പെരുനാട് ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ 'നമ്മളുടേതാണ് വിശ്വസിക്കാം ' ലോഗോപ്രകാശനവും ശബരിമല ഇടത്താവളത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. 'നാടാകെ കൃഷിയിലേക്ക്' ക്യാമ്പയിന്റെ ഭാഗമായി കാര്‍ഷിക മുന്നേറ്റം ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും  സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിനെ തരിശുരഹിതമാക്കുകയും ഉത്പ്പനങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തി കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.

തേന്‍, കൊക്കോ, കാപ്പി, വറ്റല്‍മുളക് എന്നിവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. വാര്‍ഷിക പദ്ധതിയില്‍ വിതരണം നടത്തുന്ന കുറ്റികുരുമുളക് , കുറ്റിമുല്ല ,മാവ്, പ്ലാവ്, മംഗോസ്റ്റീന്‍, പച്ചക്കറി തൈ, ജൈവവളം തുടങ്ങിവയുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡി ശ്രീകല,  സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗങ്ങളായ സി എസ് സുകുമാരന്‍, ശ്യാം, മോഹിനി വിജയന്‍ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ്യ മോള്‍, വര്‍ഗീസ്, ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ പിഎന്‍വി ധരന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, കാര്‍ഷിക കര്‍മസേന പ്രസിഡന്റ് എം കെ മോഹന്‍ദാസ്, സെക്രട്ടറി സതീശന്‍, കൃഷി ഓഫീസര്‍ ടി എസ് ശ്രീതി ,കൃഷി അസിസ്റ്റന്റ് എന്‍ ജിജി, അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ അരുണ്‍ജിത്ത്, കര്മസേന ടെക്നീഷ്യന്‍മാര്‍, കര്‍ഷകര്‍ തുടങ്ങിവര്‍ പങ്കെടുത്തു. 

Tags