പത്തനംതിട്ടയിലെ ജനവാസ മേഖലയെ ഭീതിയിലാക്കി കാട്ടുപോത്തുകൾ

wild buffalo attack
wild buffalo attack

കോ​ന്നി: ര​ണ്ടു​ദി​വ​സ​മാ​യി ഇ​ള​കൊ​ള്ളൂ​രി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ വി​റ​പ്പി​ക്കു​ന്ന കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കോ​ന്നി പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ നാ​ലും, അ​ഞ്ചും വാ​ർ​ഡി​ലാ​ണ് ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി മൂ​ന്നോ​ളം കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​ത്. ഇ​ത് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

ഇ​ള​കൊ​ള്ളൂ​രി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ ഇ​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് കോ​ന്നി ഇ​ള​കൊ​ള്ളൂ​ർ സ്കൂ​ളി​ന് സ​മീ​പം ര​ണ്ട് കാ​ട്ടു​പോ​ത്തു​ക​ളെ നാ​ട്ടു​കാ​ർ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. കാ​ട്ടു​പോ​ത്തു​ക​ൾ ന​ട​ന്നു പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. പു​തു​വാ​ര​ത്തി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്ന​യാ​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ അ​ച്ച​ൻ​കോ​വി​ൽ ന​ദി​യു​ടെ തീ​ര​ത്ത് മാ​ളി​യേ​ക്ക​ൽ ക​ട​വി​ലും കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​താ​യി പ​റ​യു​ന്നു. കോ​ന്നി ഫോ​റ​സ്റ്റ് സ്ട്രൈ​ക്കി​ങ് ഫോ​ഴ്സ് അ​ട​ക്ക​മു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

കാ​ട്ടു​പോ​ത്തി​ന്റെ കാ​ൽ​പാ​ടു​ക​ളും സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ളി​യേ​ക്ക​ൽ ക​ട​വി​ന്‍റെ മ​റു​ക​ര​യി​ലും കാ​ട്ടു​പോ​ത്തി​ന്റെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ പ​ല ത​വ​ണ പോ​ത്തി​നെ ക​ണ്ടെ​ങ്കി​ലും വ​ന​പാ​ല​ക​ർ​ക്ക് ഇ​തു​വ​രെ ഇ​തി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. രാ​ത്രി​യി​ലും തി​ര​ച്ചി​ൽ തു​ട​രു​മെ​ന്ന്​ വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു.

Tags