പത്തനംതിട്ട ജില്ലാ ഹോമിയോ ആശുപത്രിയില്‍ പാലിയേറ്റീവ് വാരാചരണം

google news
Palliative Week at Pathanamthitta District Homeo Hospital

പത്തനംതിട്ട :  ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് വാരാചരണത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. സ്വാന്തന പരിചരണത്തിന്റെ ഗുണഭോക്തക്കളായ 25 പേര്‍ക്ക് വീല്‍ചെയറും 14 പേര്‍ക്ക് എയര്‍ബെഡ്, കസേര തുടങ്ങിയ ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഹോമിയോ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയുടെ പ്രോജക്ടാണ് നടപ്പാക്കുന്നത്.  


കിടപ്പ് രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായുള്ള പാലിയേറ്റീവ് പ്രവര്‍ത്തനം ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ 250 പേര്‍ക്ക് സ്വാന്തനപരിചരണം നല്‍കുന്നു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിന്നും ജീവനക്കാരും വോളന്റിയര്‍മാരും ഇവരുടെ വീടുകളിലെത്തി പരിചരണം നല്‍കുന്നത്.


ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പാലിയേറ്റീവ് കണ്‍വീനര്‍ ആര്‍എംഒ ഡോ. ആതിര മോഹന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജി പി. രാജപ്പന്‍, കൊറ്റനാട് വാര്‍ഡ് അംഗം പ്രകാശ് പി സാം, കൊറ്റനാട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറ നന്ദന മാത്യു, പാലിയോറ്റീവ് കെയര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അനു അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags