പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

pathanamthittacarfire
pathanamthittacarfire

പത്തനംതിട്ട: വെച്ചൂച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് മൂവരും ഉടൻ തന്നെ പുറത്തിറങ്ങുകയായിരുന്നു. ഇതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു. 

Tags