എന്‍ എസ് എസ് വോളന്റിയര്‍മാര്‍ സമൂഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരാകണം : ഡപ്യൂട്ടി സ്പീക്കര്‍

google news
ssss

പത്തനംതിട്ട : എന്‍ എസ് എസ് വോളന്റിയര്‍മാര്‍ സമൂഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരാകണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീം സമദര്‍ശന്‍ സപ്തദിന ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഹയര്‍സെക്കന്‍ഡറി അക്കാഡമിക് ജോയിന്റ് ഡയറക്ടര്‍ ആര്‍ സുരേഷ് കുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ആര്‍.ഡി ഡി വി കെ അശോക് കുമാര്‍ , പി ബി ബിനു, ഹയര്‍സെക്കന്‍ഡറി ജില്ലാ ഓര്‍ഡിനേറ്റര്‍ സജി വറുഗീസ്, അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ എം അഷറഫ്, ആര്‍ മണികണ്ഠന്‍ , സി ബിന്ദു , വി എസ് ശുഭ , എം എം ബഷീര്‍, ജെ നിഷ, എസ് ബിന്ദു ,വിഎസ് ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags