ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനാചരണം ; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

google news
ssss

പത്തനംതിട്ട : രോഗനിര്‍മ്മാര്‍ജ്ജന പക്ഷാചരണം ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കുഷ്ഠരോഗ വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണറാലിയും തിരുവല്ലയില്‍ നടന്നു. തിരുവല്ലതാലൂക്ക് ആശുപത്രിയില്‍ നിന്നാരംഭിച്ച ബോധവല്‍ക്കരണറാലി തിരുവല്ല ഡിവൈഎസ്പി എസ.് അഷാദ്  ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവല്ല ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ചടങ്ങില്‍ തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ അനുജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷമോള്‍ അശോകന്‍,ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ചാത്തങ്കരി ഡോ.എസ്.ശാലിനി , ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ ,ടെക്നിക്കല്‍അസിസ്റ്റ് കെ.പി ജയകുമാര്‍,  അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ആബിദാബീവി, പുഷ്പഗിരി മെഡിക്കല്‍ കോളജിലെയും തിരുവല്ല മെഡിക്കല്‍മിഷന്‍ ആശുപത്രിയിലെയും അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.   

Tags