അതിർവരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യം:മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ

google news
sss

തിരുവല്ല:അതിർവരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യമെന്നും സത്യാനന്തര കാലഘട്ടത്തിൽ മനുഷ്യസ്നേഹത്തിൻ്റെ അനന്ത സാധ്യതകൾ അന്വേഷിക്കുന്നതാകണം സാമൂഹിക ആത്മീകതയെന്ന്  മൈ മാസ്റ്റേര്‍സ് മിനിസ്ട്രി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ പറഞ്ഞു.

മൈ മാസ്റ്റേർസ് മിനിസ് ട്രി ചെയർമാൻ ഫാദർ പ്രസാദ് ജോൺ അധ്യക്ഷത വഹിച്ചു.ഡോ. ജോൺസൺ വി. ഇടിക്കുള, റോബി തോമസ്, സുരേഷ് കെ.തമ്പി, ലിജു എം. തോമസ് , റവ. സണ്ണി ജേക്കബ്, ശരൺ ചന്ദ്  എന്നിവർ പ്രസംഗിച്ചു. 
 

Tags