മാര്‍ യോഹാന്‍ ക്രിസ്തു സന്ദേശം ലോകമെങ്ങും അറിയിച്ച ദൈവസ്‌നേഹി : ശ്രീധരന്‍പിള്ള

mar yohan the lover of god who spread the message of christ
mar yohan the lover of god who spread the message of christ

തിരുവല്ല : ക്രിസ്തുവിന്റെ സന്ദേശം ലോകമെങ്ങും അറിയിച്ച യഥാര്‍ത്ഥ ദൈവസ്‌നേഹിയായിരുന്നു മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. 

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കാലം ചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയെ അനുസ്മരിക്കാന്‍ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

വിവിധ രാജ്യങ്ങളില്‍ സുവിശേഷത്തിന്റെ ദര്‍ശനം പങ്കുവയ്ക്കാന്‍ യോഹാന്‍ മെത്രാപ്പോലീത്തക്ക് കഴിഞ്ഞുവെന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മിഷനറിമാർ വന്നിരുന്ന പാരമ്പര്യത്തിനു പകരം അപ്പൊസ്തലൻ്റെ പാദസ്പർശമേറ്റ നിരണത്തു നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷമെത്തിച്ച മഹാത്മാവിയിരുന്നു മാർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത എന്നും അദ്ദേഹം പറഞ്ഞു. കെസിസി പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത  അധ്യക്ഷത വഹിച്ചു.

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ്  മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. സാമുവേല്‍ മാര്‍ തെയോഫിലോസ് എപ്പിസ്‌ക്കോപ്പ, ഡാനിയല്‍ മാര്‍ തിമോത്തിയോസ്, ബിഷപ്പ് ജോര്‍ജ് ഈപ്പന്‍, മാത്യൂസ് മാർ സിൽവാനിയോസ്,   മാര്‍ത്തോമ്മാ സഭാ വികാരി ജനറല്‍ റവ. ജോര്‍ജ് മാത്യു,  മേജര്‍ ഒ. പി. ജോണ്‍,  കെ സി സി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കെ സി സി മാനേജിംഗ് എഡിറ്റർ ഫാ. സിജോ പന്ത പള്ളിൽ  എന്നിവര്‍ പ്രസംഗിച്ചു. എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, സ്മിജു ജേക്കബ്, രാജൻ ജേക്കബ്, ഫാ. ജോസ് കരിക്കം, റവ. രതീഷ് വെട്ടുവിളയിൽ, ആഷി സാറാ, ഷിബു എസ്, ടിറ്റൻ തേവരുമുറിയിൽ എന്നിവർ നേതൃത്വം നല്കി.

Tags