മലങ്കര മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡലയോഗം തിരുവല്ലയിൽ ആരംഭിച്ചു

Malankara Marthoma Sabha representative meeting started in Thiruvalla
Malankara Marthoma Sabha representative meeting started in Thiruvalla

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലയോഗം  തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ആഡിറ്റോറിയത്തിൽ ആരംഭിച്ചു. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സെറാഫിം എപ്പിസ്ക്കോപ്പാ ധ്യാനപ്രസംഗം നടത്തി. രാവിലെ 10 മണിക്ക് ആരാധനയോടെ യോഗനടപടികൾ ആരംഭിച്ചു. രജിസ്ട്രേഷൻ രാവിലെ 8 മണിക്ക് തിരുവല്ല വി.ജി.എം ഹാളിൽ നടന്നു.

സഫ്രഗൻ മെത്രാപ്പോലിത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, എപ്പിസ്ക്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ. എസെക് മാർ ഫിലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരും സീനിയർ വികാരി ജനറാൾ വെരി റവ. ഡോ. ഇൗശോ മാത്യു, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയെ കോമാട്ട് എന്നിവരും  നേതൃത്വം നൽകുന്നു.

Malankara Marthoma Sabha representative meeting started in Thiruvalla

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ഡലാംഗങ്ങൾ പങ്കെടുക്കുന്നു. സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയെ കോമാട്ട് ബജറ്റും അവതരിപ്പിക്കും. മതനിരപേക്ഷതയും മാറുന്ന സാമൂഹ്യ പരിസരവും എന്ന വിഷയം അടിസ്ഥാനമാക്കി പഠനം നടക്കും. ഭരണഘടനാ ഭേദഗതികൾ, പ്രമേയങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിക്കും.

19-ാം തീയതി രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബ്ബാന ശുശ്രൂഷ ആരംഭിക്കും. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ നേതൃത്വം നൽകും. തുടർന്ന് സഭയിലെ സജീവ സേവനത്തിൽ നിന്നു വിരമിച്ച വൈദികരെ ആദരിക്കും.

സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകളായ മാർത്തോമ്മാ മാനവ സേവ അവാർഡ്, കർഷക അവാർഡ്, സ്പോർട്ട്സ് അവാർഡ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിത അവാർഡ്, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള മെറിറ്റ് അവാർഡുകൾ, ഗ്രന്ഥരചനയ്ക്ക് വൈദികർക്കുള്ള അവാർഡുകൾ, ഇടവക സെമിത്തേരി സംരക്ഷണ പുരസ്ക്കാരം എന്നിവ സമ്മാനിക്കും.