32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

Maharashtra native arrested at Tiruvalla railway station with Rs 32 lakh
Maharashtra native arrested at Tiruvalla railway station with Rs 32 lakh

തിരുവല്ല : 32 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. മഹാരാഷ്ട്ര ചിഗ്ലു സ്വദേശി പ്രശാന്ത് ശിവജി ( 30 ) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മഹാരാഷ്ട്രയിൽ നിന്നും എത്തിയ ലോക് മാന്യതിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ പണം പിടികൂടിയത്.  റെയിൽവേ പോലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

റെയിൽവേ പോലീസ് എസ് ഐ റോബി ചെറിയാൻ, എക്സൈസ് സി ഐ കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും കസ്റ്റഡിയിൽ എടുത്ത പണവും അടക്കം കോട്ടയം റെയിൽവേ പോലീസിന് കൈമാറി.