ലാപ്‌ടോപ്പ് വിതരണം ചെയ്തു

google news
sss

പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ലാപ്‌ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍ അധ്യക്ഷത വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ് ടോപ്പ് വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, റിക്കുമോനീ വര്‍ഗീസ്, ചന്ദ്രു എസ് കുമാര്‍, ശര്‍മിള സുനില്‍, അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, ഷീന മാത്യു, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, അസിസ്റ്റന്റ് സെക്രട്ടറി ജെനി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അക്ഷിത തുടങ്ങിയവര്‍ പങ്കെടുത്തു.

Tags