ലഹരിക്കെതിരെ ഒരുമയോടെ പോരാടണം : പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.ഷിബു

google news
ddd

പത്തനംതിട്ട :ലഹരി മാഫിയയില്‍ നിന്നും  വിദ്യാര്‍ഥികളെയും സമൂഹത്തെയും സംരക്ഷിക്കാന്‍ ഒരുമയോടെ പോരാടണമെന്ന്   ജില്ലാ കളക്ടര്‍ എ.ഷിബു പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പത്തനംതിട്ട ലയണ്‍സ് ക്ലബ്ബ് എന്നിവയുമായി ചേര്‍ന്നു എക്സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ജില്ലാതല ചെസ് മത്സരം 'ലഹരിക്കെതിരെ ചെക്ക് വെക്കാം ' ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കളക്ടര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു, മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീയ്ക്കല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  കെ. അനില്‍കുമാര്‍, ഓര്‍ത്തഡോക്‌സ് സഭ തുമ്പ ഭദ്രാസന സെക്രട്ടറി റെവ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍എപ്പിസ്‌കോപ്പ, ലയണ്‍സ് ക്ലബ്ബ് പത്തനംതിട്ട റോയല്‍ പ്രസിഡന്റ് റോബി മാത്യു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ്‌ജോര്‍ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാജി. എന്നിവര്‍ പങ്കെടുത്തു.

Tags