പാരിസ്ഥിതിക നാശം ഉണ്ടാകാതെ വികസനം സാധ്യമാകണം : അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

sss

പത്തനംത്തിട്ട : പാരിസ്ഥിതിക നാശം ഉണ്ടാകാതെയുള്ള വികസനം സാധ്യമാകണമെന്ന് അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണ പദ്ധതിയില്‍ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകുകയെന്നത് പ്രധാനമാണ്. ഉത്പാദന മേഖലയില്‍ കൂടുതല്‍ ഇടപ്പെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രകാശ് ചരളേല്‍  വികസന രേഖ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീമി ലിറ്റി കൈപ്പളളില്‍, സിന്ധു സുബാഷ്, സി.എന്‍ മോഹനന്‍, അമ്പിളി പ്രസാദ്, സുധി കുമാര്‍, ഈപ്പന്‍ വര്‍ഗീസ്, ആനി രാജു, ജ്ഞാനമണി മോഹനന്‍, ജോസഫ് ജോണ്‍, ബാബു കൂടത്തില്‍, ലൈല അലക്‌സാണ്ടര്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. കണ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags