സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണിയെ ചുമതലകളിൽ നിന്നും നീക്കി

CPM Thiruvalla Area Secretary Francis V Antony has been removed from his duties
CPM Thiruvalla Area Secretary Francis V Antony has been removed from his duties

തിരുവല്ല : സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണിയെ ചുമതലകളിൽ നിന്നും നീക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മേലാണ് നടപടി. ജില്ലാ കമ്മിറ്റി അംഗം സതീഷ് കുമാറിന് പകരം ചുമതല നൽകി.  ഫ്രാൻസിസ് വി ആന്റണിയെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Tags