തിരുമൂലപുരം കമ്യൂണിറ്റി ഹാൾ നിലനിർത്തണം: സിപിഐ എം

thiruvalla 1

തിരുവല്ല: സാധാരണപ്പെട്ടവർക്ക് ഏറെ പ്രയോജനകരമായ തിരുമൂലപുരത്തെ കമ്മ്യൂണിറ്റി ഹാൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം തിരുവല്ല ടൗൺ സൗത്ത് ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തിരുവല്ല നഗരസഭാ ആഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മറ്റി അംഗം ടി എ റെജികുമാർ അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗങ്ങളായ സി എൻ രാജേഷ്, എം സി അനീഷ് കുമാർ, പി കെ എസ് എരിയാ സെക്രട്ടറി ടി അജിത് കുമാർ എന്നിവർ സംസാരിച്ചു. മാർച്ചിന് പി ആർ കുട്ടപ്പൻ, ഷിനിൽ ഏബ്രഹാം, എൻ ശ്രീകുമാർ, പി എൽ അരുൺകുമാർ, അനിക്കുട്ടൻ, സി പി ശോഭ, ടി മധു, ജി സുനിൽ, ഷിബു വർഗീസ്,ശ്രീജിത്, കെ പി രാജേഷ് എന്നിവർ നേതൃത്വം നൽകി.