ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

google news
sss

ഇലന്തൂര്‍ : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉണര്‍വ് ഭിന്നശേഷി കലോത്സവം 2024 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് ഉണര്‍വ്. ഏഴു പഞ്ചായത്തുകളില്‍ നിന്നായി നൂറോളം കുട്ടികളാണ് കലോത്സവത്തില്‍  വിവിധ കലാ-കായിക പരിപാടികളില്‍ പങ്കെടുത്തത്.

ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍. അനീഷ അധ്യക്ഷത വഹിച്ചു. നാടന്‍ പാട്ടു കലാകാരനും കേരള ഫോക്ലോര്‍ അക്കാദമി ബോര്‍ഡ് അംഗവുമായ അഡ്വ. സുരേഷ് സോമ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ നീതാ ദാസ്, ശിശു വികസന പദ്ധതി ഓഫീസര്‍ വി. താരാ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ലത തുടങ്ങിയവര്‍ പങ്കെടുത്തു.            

Tags