ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

google news
htsdfghj

പത്തനംതിട്ട : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം ബോധവത്കരണ ക്ലാസ് പെരിങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.

ജില്ല ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം  നിരുപമ നിരഞ്ജന്‍ ബോധവല്‍ക്കരണ ക്ഷേമ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി റ്റി എ പ്രസിഡന്റ സിബി ആചാര്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം സനല്‍ കുമാരി, സീനിയര്‍ സൂപ്രണ്ട് ജെ ഷംലാ ബീഗം, നിറ്റിന്‍ സഖറിയാ,  തുടങ്ങിയവര്‍ പങ്കെടുത്തു.

Tags