നിരണം ഗ്രാമ പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം; അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് ജയം

Another change of administration in Niranam Gram Panchayat
Another change of administration in Niranam Gram Panchayat

തിരുവല്ല: ഒട്ടനവധി രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ നിരണം ഗ്രാമ പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. തിരുവല്ല എസ് സി ഒ എസ്. ശ്രീലക്ഷ്മി വരണാധികാരിയായി നടന്ന അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എംജി രവിയ്ക്കെതിരെ അഞ്ചിനെതിരെ 7 വോട്ടുകൾ യുഡിഫിലെ അലക്സ് ജോൺ പുത്തുപള്ളിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 

ആകെ 13 അംഗങ്ങളാണ് ഭരണസമിതിയിൽ ഉള്ളത്. യുഡിഎഫ് 5, എൽഡിഎഫ് 5, സ്വതന്ത്രർ രണ്ട്, എൻഡിഎ സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ അഞ്ച് അംഗങ്ങൾ ഉള്ള യുഡിഎഫ് കെ പി പുന്നൂസിനെ പ്രസിഡൻ്റ് ആക്കിക്കൊണ്ട് ആദ്യ ഭരണസമിതി അധികാരമേറ്റു. 

Another change of administration in Niranam Gram Panchayat

എന്നാൽ രണ്ട് വർഷം മുമ്പ് കെ പി പുന്നൂസ് നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിചേർക്കപ്പെടുകയും അറസ്റ്റിലായി റിമാൻഡിൽ പോകുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി കെ പി പുന്നൂസ് മുങ്ങിയതോടെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നു. അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടിങ്ങിൽ എൻഡിഎ സ്വതന്ത്രനായിരുന്ന എം ജി രവിയും സ്വതന്ത്രരിൽ ഒരാളും എൽഡിഎഫിന് പിന്തുണ നൽകി. 

Another change of administration in Niranam Gram Panchayat

തുടർന്ന് എൽഡിഎഫ് പിന്തുണയോടെ എം ജി രവി പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനിടെ എൽഡിഎഫ് അംഗവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ആയിരുന്ന ലതാ പ്രസാദ് മരണപ്പെട്ടതോടെ എൽഡിഎഫ് കക്ഷി നില നാലായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് എംജി രവിയ്ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് വിജയിച്ചു. 

ഇതേ തുടർന്ന് വെള്ളിയാഴ്ച നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ആണ്  7 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ചത്. കെ പി പുന്നൂസും വോട്ടിംഗിന് എത്തിയിരുന്നു.