തിരുവല്ലയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Nov 6, 2024, 09:50 IST
തിരുവല്ല: ടി കെ റോഡിലെ കറ്റോട് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുഴശ്ശേരി സ്വദേശി വിജയ് (24) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.
ഉടൻ നാട്ടുകാർ ചേർന്ന് ഇയാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ആറന്മുള കിഴക്കേനട പെരുമ്പള്ളിൽ വേണുഗോപാലിൻ്റെ മകനാണ്. ഇപ്പോൾ റാന്നി ഇടപ്പാവൂരിലാണ് താമസം.