തിരുവല്ലയിൽ യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ

A young man has been arrested for killing a womans five month old unborn child in Tiruvalla
A young man has been arrested for killing a womans five month old unborn child in Tiruvalla

തിരുവല്ല : ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു ( 22 ) ആണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 

 ഇരുപത്തിരണ്ടാം തീയതി രാത്രി ആയിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ ആണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പിടികൂടുകയായിരുന്നു. 

ഏകദേശം ഒരു വർഷം മുമ്പ് ആണ് കല്ലിശ്ശേരി തൈ മറവുങ്കര സ്വദേശിയായ യുവതിയെ വിഷ്ണു പൊടിയാടിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇരുപത്തി രണ്ടാം തീയതി രാത്രി ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ വിഷ്ണു യുവതിയുടെ വയറ്റിൽ തൊഴിക്കുകയായിരുന്നു. 

A young man has been arrested for killing a womans five month old unborn child in Thiruvalla

തുടർന്ന് യുവതിയുടെ വീട്ടുകാർ എത്തി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻറെ മൃതദേഹം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു

പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.