വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പാറായി സജീവൻ നിര്യാതനായി

ghfgf

തലശേരി : കൊളവല്ലൂർ ജാതിക്കൂട്ടം റീം സിറ്റി സൂപ്പർമാർക്കറ്റ് ഉടമ പാറായി സജീവൻ (53) നിര്യാതനായി .വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപറമ്പ്  യൂണിറ്റ് പ്രസിഡണ്ട് പാനൂർ മേഖലാ കമ്മിറ്റി സെക്രട്ടറി, കുന്നോത്തുപറമ്പ് പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, കൊളവല്ലൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുന്നോത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം ആറുമണിക്ക് വീട്ടുവളപ്പിൽ നടക്കും .

പരേതരായ പാറായി കുമാരൻ്റെയും ദേവിയുടേയും മകനാണ്.ഭാര്യ: ശ്രീജമക്കൾ സ്നേഹജ് (വിദ്യാർത്ഥി മാഹി കോ ഓപ്പറേറ്റീവ് കോളേജ്),കിഷൻ (വിദ്യാർത്ഥി എം ജി കോളേജ്, ചെണ്ടയാട് ),കാർത്തിക് ( വിദ്യാർത്ഥി പി ആർ എം കൊളവല്ലൂർഎച്ച് എസ് എസ് ),സഹോദരങ്ങൾഅജിത പാറാട്,ഗീത വടക്കെ പൊയിലൂർ,മനോഹരൻ (ഹൈനസ് .കേബിൾ നെറ്റ് വർക്ക്  ചെറുപറമ്പ്),സവിത വിളക്കോട്ടൂർ, പരേതനായ പാറായി ചന്ദ്രൻ.

Share this story