പാലത്തായി മൊയ്തു ഹാജി അവാർഡ് സമർപ്പണം ജനുവരി 19 ന് നടക്കും

uytreddsds

കണ്ണൂർ:സമസ്ത പ്രവാസി സെല്ലിന്റെ പ്രഥമ സംസ്ഥാന ട്രഷററുമായിരുന്ന പാലത്തായി മൊയ്തു ഹാജി സ്മാരക അവാർഡ് സമർപ്പണവും ആദരിക്കൽ ചടങ്ങും ജനുവരി 19 ന് വ്യാഴാഴ്ച്ച വൈകുന്നേരം 3.30 ന് സമസ്ത പ്രവാസി സെൽ ജില്ലാ കമ്മി റ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എസ്.കെ.ഹംസ ഹാജി,ബ്ലാത്തൂർ പി.കെ.അബൂബ ക്കർ ഹാജിക്കുമാണ് പാലത്തായി മൊയ്തു ഹാജിയുടെ പേരിലുള്ള അവാർഡുകൾ സമ്മാനിക്കുന്നത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അവാർഡ് ദാനവും ഉൽഘാടന കർമ്മവും നിർവ്വഹിക്കും.സമസ്ത മുശാവറ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പി.പി.ഉമർ മുസ്ലിയാരെ ആദരിക്കലും അസ്അദിയ്യ കമ്മിറ്റിയുടെ പുരസ്ക്കാരത്തിന് അർഹനായ സയ്യിദ് അസ്ലം അൽമശ്ഹൂർ തങ്ങൾക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽ നടക്കും.ജില്ലാ പ്രസിഡണ്ട് സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ അദ്ധ്യക്ഷത വഹിക്കും റാശിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ.കെ.അബ്ദുൽ ബാഖി, ജില്ലാ ജന. സെക്രട്ടറി വി. കെ.മുഹമ്മദ്, ട്രഷറർ റസാഖ് പാനൂർ, വർ പ്രസിഡണ്ട് മൊയ്തു നിസാമി, വൈ പ്രസിഡണ്ട് എൻ.സി.മുഹമ്മദ് പങ്കെടുത്തു.

Share this story