പയ്യാവൂരില്‍ അജൈവ മാലിന്യ ശേഖരണകേന്ദ്രം നാടിന് സമര്‍പ്പിച്ചു
sk,sl

 പയ്യാവൂര്‍:പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പയിറ്റടിപ്പറമ്പില്‍ നിര്‍മ്മിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വഹിച്ചു.എന്റെ പയ്യാവൂര്‍ എന്റെ അഭിമാനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ മാലിന്യ ശേഖരണത്തിനായിട്ടാണ് പയിറ്റടിപ്പറമ്പില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

വളരെ കാലമായി മാലിന്യ ശേഖരണത്തിനാ യുള്ള സൗകര്യമേര്‍പ്പെടുത്താത്തതിന്റെ പ്രശ്‌നങ്ങള്‍ ഗ്രാമ പഞ്ചായത്ത് നേരിട്ട് വരികയായിരുന്നു. 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 40 ലക്ഷത്തോളം രൂപ ചിലവിട്ടാണ് പയിറ്റടിപറമ്പില്‍ പുതിയ എം.സി.എഫ്. കെട്ടിടം പൂര്‍ത്തികരിച്ചത്. മാലിന്യ ശേഖരണ രംഗത്ത് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 
പ്രവര്‍ത്തനങ്ങളോടും ഹരിതകര്‍മസേനാംഗങ്ങളോടുള്ള നാട്ടുകാരുടെ സഹകരണവും കണക്കിലെടുത്ത് ഇനി പയ്യാവൂര്‍  ടൗണിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും പയിറ്റടിപറമ്പിലേക്ക് മാറ്റുമെന്നും തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിക്ക് ശേഖരിച്ച മാലിന്യങ്ങള്‍ കൈമാറുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പയ്യാവൂര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യര്‍ പറഞ്ഞു.

ഹരിത കേരള മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീതസുരേഷ്, വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.ആര്‍.മോഹനന്‍, ഷീന ജോണ്‍, രജനിസുന്ദരന്‍, പഞ്ചായത്ത് അസി.സെക്രട്ടറി ടി.ഡി. തങ്കമ്മ, ബാങ്ക് പ്രസിഡണ്ട് ടി.എം. ജോഷി, ഹരിത കര്‍മ്മസേനാഗം പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പയിറ്റടിപ്പറമ്പില്‍ നിര്‍മ്മിച്ച അജൈവ മാലിന്യ ശേഖരണ  കേന്ദ്രത്തിന്റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസി. പി.പി. ദിവ്യ നിര്‍വഹിച്ചു.

Share this story