ഒളിമ്പ്യന്‍ പി. ആര്‍ ശ്രീജേഷിന് കൊല്ലത്ത് വരവേല്‍പ്പ് നല്‍കാന്‍ വിപുല തയ്യാറെടുപ്പ്
sreejesh

കൊല്ലം : ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷിന് നാടിന്റെ സ്‌നേഹാദരം പകരാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കൊല്ലം പൗരാവലിയുടെ കായികവിനേങ്വ തത്പരത അടയാളപ്പെടുത്തുന്ന വിപുസ പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു.  ഏപ്രില്‍ 28ന് നല്‍കുന്ന സ്വീകരണത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം കലക്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം. നൗഷാദ് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. 

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് അധ്യക്ഷനായി.
മേയര്‍ പ്രസന്ന ഏണസ്റ്റ് സംഘാടക സമിതി ചെയര്‍പേഴ്‌സനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് കണ്‍വീനറും കായിക മേഖലയിലെ പ്രതിഭകളും അസോസിയേഷന്‍ ഭാരവാഹികളും, പരിശീലകരും, കായികതാരങ്ങളും സബ് കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കും.

എ. സി. പി ജി.ഡി.വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.രാമഭദ്രന്‍, സെക്രട്ടറി അമല്‍ജിത്ത്, കായിക താരങ്ങള്‍, വിവിധ കായിക പുരസ്‌കാര ജേതാക്കള്‍, പരിശീലകര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story