പികെപി അബ്ദുസലാം മുസ് ലിയാര്‍ സ്മാരക അവാര്‍ഡ് ശുഹൈബ് തങ്ങള്‍ക്ക്
thangal

കണ്ണൂര്‍: അജ്മാന്‍ കണ്ണൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പി.കെ.പി അബ്ദുസലാം മുസ് ലിയാര്‍ സ്മാരക അവാര്‍ഡിനു ശുഹൈബ് തങ്ങള്‍ അര്‍ഹനായി. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ രണ്ടിന് അജ്മാനില്‍ നടക്കുന്ന 'ബഹാറെ തൈ്വബ' സീസണ്‍ 2 പരിപാടിയില്‍ സമ്മാനിക്കുമെന്നു ജൂറി ചെയര്‍മാന്‍ എ കെ അബ്ദുല്‍ബാഖി, എസ്കെഎസ്എസ്എഫ് ജില്ലാപ്രസിഡന്റ് അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്, അഷ്‌റഫ് ദാരിമി, ശിഹാബ് ആയിപ്പുഴ, സഈദ് തളിപ്പറമ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


യു.എ.ഇയില്‍ നിരവധി കാരുണ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ശുഹൈബ് തങ്ങള്‍ നേതൃത്വം നല്‍കുന്നുണ്ട്. കൊവിഡ് കാലത്ത് പ്രയാസം അനുഭവിച്ചവര്‍ക്കു സഹായം എത്തിക്കുന്നതിനും ദുബൈ സര്‍ക്കാരിന്റെ വര്‍സാനിലെ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ക്രമീകരിക്കുന്നതിനും മുന്നിലുണ്ടായിരുന്ന തങ്ങള്‍ പതിനേഴോളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി മലയാളികളെ നാട്ടിലെത്തിക്കാനും മുന്‍കൈയെടുത്തു. സമസ്ത ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വര്‍ക്കിങ് സെക്രട്ടറിയും നിലവില്‍ യുഎഇ എസ്കെഎസ്എസ്എഫ് പ്രസിഡന്റും എസ്.കെ.എസ്.എസ്.എഫ് മുന്‍ കണ്ണൂര്‍ ജില്ലാപ്രസിഡന്റുമായ ശുഹൈബ് തങ്ങള്‍ തളിപ്പറമ്പ് സ്വദേശിയാണ്.

Share this story