ചാല ഹയർ സെക്കൻഡറി സ്കൂളിൽ ഒരുമ കാൻ്റീൻ തുറന്നു
dsmm,

ചാല: ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുമ കാൻ്റീൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എം.വി. നികേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.ബിന്ദു, പ്രിൻസിപ്പാൾ പ്രസീത ടീച്ചർ, പ്രധാനാധ്യാപകൻ പ്രവീൺ കുമാർ, ശ്രീഷ്നി ടീച്ചർ, ഷാനി ടീച്ചർ, അഭിരാമി എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ പ്രവർത്തകരാണ് കേന്റിൻ നടത്തുന്നത്.

Share this story