കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വണ്‍ മില്യണ്‍ ഗോള്‍ പദ്ധതി ആരംഭിച്ചു

dkdk

കാസർകോട് :  വണ്‍ മില്യണ്‍ ഗോളിന്റെ ഭാഗമായി കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫുട്ബോള്‍ പരിശീലനം ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ എം.സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി. രഘുനാഥ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സുധീപ് ബോസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം, ഏകലവ്യ മോഡല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി.രവീന്ദ്രന്‍, കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.വിജയന്‍, പിടിഎ പ്രസിഡന്റ് കെ.വി. മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story