കാസർകോട് ജില്ലയിൽ വണ്‍ മില്യണ്‍ ഗോള്‍' ക്യാമ്പയിന്‍ 2022ന് സമാപനമായി

One Million Goal

കാസർകോട് : ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ലഹരിമുക്ത ബോധവത്കരണത്തിന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍'  ക്യാമ്പയിന്‍ 2022ന് സമാപനമായി. കാസര്‍കോട് കളക്ടറേറ്റ് വളപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഗോളടിച്ചു സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി.

ഗോള്‍ പരിശീലന പദ്ധതിയില്‍ പരിശീലനം ലഭിച്ച കുട്ടികള്‍, കളക്ടറേറ്റിലെ ജീവനക്കാര്‍, ചിന്മയ വിദ്യാലയത്തിലെ കുട്ടികള്‍, നായന്മാര്‍മൂല വിദ്യാലയത്തിലെ കുട്ടികള്‍ തുടങ്ങി നിരവധിപേര്‍ ഗോളടിക്കാന്‍ എത്തി.
 
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍,  അസിസ്റ്റന്റ് കളക്ടര്‍ മിഥുന്‍ പ്രേംരാജ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, വൈസ് പ്രസിഡന്റ് പി.അശോകന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം.സ്.സുദീപ് ബോസ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പള്ളം നാരായണന്‍, അനില്‍ ബങ്കളം, ജില്ല സ്റ്റേറ്റ്‌സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി  ടി. .വി.ബാലന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് കൃഷ്ണകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ സ്‌നേഹ, സ്‌പോര്‍ട്ട് കൗണ്‍സില്‍ സ്റ്റാഫ്, കോച്ച്, ചിന്മയ, നായന്മാര്‍മൂല വിദ്യാലയത്തിലെ അധ്യാപകര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story