ഓണം ഫെയർ കണ്ണൂരിലൊരുങ്ങും ലണ്ടൻ നഗരം : പ്രദർശനം നാളെ മുതൽ
London City

കണ്ണുർ: ഡിജെ അമ്യൂസ്മെൻ്റ് ഓണം ഫെയർ നാളെ മുതൽ കണ്ണുർ പോലീസ് മൈതാനിയിൽ പ്രദർശനം തുടങ്ങും.ലണ്ടൻ നഗരത്തിൻ്റെ മാതൃകയിൽ ലണ്ടൻ ബ്രിഡ്ജ്.യൂറോപ്യൻ സ്ട്രിറ്റ്, മ്യൂസിയം എന്നിവയാണ് പ്രദർശനത്തിൻ്റെ പ്രത്യകത,അമ്യൂസ്മെൻ്റ് പാർക്ക്, ഫുഡ് കോർട്ട്, കൺസ്യൂമർ എക്സ്പോ എന്നിവയുമുണ്ടാവും.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പോലീസ് മൈതാനിയിൽ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം നിർവഹ ക്കും, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യാതിഥിയാകും, ആദ്യ ടിക്കറ്റ് വിൽപ്പന കണ്ണുർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ ഷബിന ടീച്ചറും അമ്യൂസ്മെൻ്റ് പാർക്കിൻ്റെ ഉദ്ഘാടനം കൗൺസിലർ എൻ സുകന്യയും നിർവഹിക്കും

വാർത്ത സമ്മേളനത്തിൽ ഡി ജെ അമ്യൂസ്മെൻ്റ് മാനേജിങ് പാർടൺ സി കെ ദിനേശ് കുമാർ, മാനേജർ വി എസ് ബിന്നി, ടി മിലേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Share this story