വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും
Neighboring nurse and Kaniv 108 Ambulance personnel rescue t

കണ്ണൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നേഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒറീസ സ്വദേശിയും നിലവിൽ അരീക്കോട് ഉപ്പായിച്ചാൽ താമസവുമായ ഇർഫാന്റെ ഭാര്യ മസൂദാ പർവീൺ ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.  

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇർഫാനും മസൂദയും അയൽവാസിയുടെ വീട്ടിൽ എത്തി വിവരം അറിയിച്ചു. ഇവർ ഉടനെ വിവരം സമീപ വാസിയും നേഴ്സുമായ  സുജാത മനോജിനെ അറിയിച്ചു. സുജാത എത്തുന്നതിനിടയിൽ മസൂദാ കുഞ്ഞിന് ജന്മം നൽകി. ഉടനെ സുജാത അമ്മയും കുഞ്ഞുമായിയുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി കുഞ്ഞിന് വേണ്ട പരിചരണം നൽകി. 

Share this story