ചക്കരക്കല്ലില്‍ എന്‍. ആര്‍ മന്ദിരം അടിച്ചുതകര്‍ത്തു
N.R demolished


 കണ്ണൂര്‍: ജില്ലയിലെ പലയിടങ്ങളിലും അക്രമം തുടരുന്നു.  ഇന്നലെപുലര്‍ച്ചെ ചക്കരക്കല്‍ ബ്ളോക്ക്കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനു നേരെ കല്ലെറിയുകയും അടിച്ചു തകര്‍ത്തു. മുഴപ്പാലറോഡിലെ എന്‍. ആര്‍ മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്.  ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറി സി.പി. എമ്മുകാരെന്ന് ആരോപിക്കുന്ന സംഘം ഫര്‍ണിച്ചറുകളും മറ്റും അടിച്ചു തകര്‍ക്കുകയായിരുന്നു.


 ഓഫിസ് രേഖകളും മറ്റും നശിപ്പിച്ചു. അക്രമത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥും ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും പ്രതിഷേധിച്ചു. ചക്കരക്കല്‍ പൊലിസ് കേസെടുത്തു. പേരാവൂരില്‍ കോണ്‍ഗ്രസ് പ്രകടനത്തെ സി.പി. എമ്മുകാരെന്ന് ആരോപിക്കുന്ന സംഘം അക്രമിച്ചു. ജില്ലാപഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ജില്ലാപഞ്ചായത്തംഗം ജൂബിലി ചാക്കോ, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ. എം ഗിരീഷ്‌കുമാര്‍, പേരാവൂര്‍ മണ്ഡലം സെക്രട്ടറി വിജയന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പേരാവൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

Share this story