എന്റെ നഗരം സുന്ദര നഗരം" : നൈറ്റ് ഹെൽത്ത് സ്ക്വാഡ് പട്രോളിങിന് പൊന്നാനിയിൽ തുടക്കം
Thu, 4 Aug 2022

മലപ്പുറം : സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിങിന് നഗരസഭയിൽ തുടക്കമായി. രാത്രിയുടെ മറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനാണ് പട്രോളിങ് നടത്തുന്നത്. നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായാണ് പട്രോളിങ് നടത്തുക.
പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പട്രോളിങിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ നിഷാദ്, ഷാഫി, രാധാകൃഷ്ണൻ, നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ മോഹൻ, ജെ.എച്ച്.ഐ പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.