മുഴപ്പിലങ്ങാട് യു.പി സ്കൂൾ ശതവാർഷിക ലോഗോ പ്രകാശനം ചെയ്തു

logo

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യു.പി.സ്കൂൾ ശതവാർഷിക ലോഗോ ടി.കെ. ഡി മുഴപ്പിലങ്ങാട് പ്രകാശനം ചെയ്തു. പൊടിക്കുണ്ട് സ്വദേശി വി.പി. ജ്യോതിഷ്കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. ഗ്രാമപഞ്ചായത്തംഗം അറത്തിൽ സുന്ദരൻ ഉദ്ഘാടനം ചെയ്തു.എ.ദിനേശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. റംലത്ത്, വി.പ്രഭാകരൻ, എ.പ്രേമൻ, പാത്തിക്കൽ അശോകൻ, ജനു ആയിച്ചാൻകണ്ടി, കെ.വി.പ്രവീഷ്, കെ.ശിവദാസൻ, വി.റോജ എന്നിവർ സംസാരിച്ചു.

Share this story